Asianet News MalayalamAsianet News Malayalam

ഡിമോണ്ടെ കോളനി 2ന് ഞെട്ടിക്കുന്ന കളക്ഷൻ, വമ്പൻമാരെ അമ്പരപ്പിച്ച് സര്‍പ്രൈസ് ഹിറ്റ്, ഒടിടിയില്‍ എവിടെ?

ഡിമോണ്ടെ കോളനി 2 സിനിമ ഒടിടിയില്‍ എപ്പോള്‍, എവിടെ?.

 

Dimonte Colony 2 film ott release update out hrk
Author
First Published Aug 23, 2024, 10:43 AM IST | Last Updated Aug 23, 2024, 10:43 AM IST

തമിഴകത്ത് സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുന്ന ചിത്രം ആണ് ഡിമോണ്ടെ കോളനി 2. ആഗോളതലത്തില്‍ നിന്ന് ആകെ  26 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നായകനായി എത്തിയത് അരുള്‍നിധിയാണ്. ഇതാ ഡിമോണ്ടെ കോളനി 2ന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

ടെന്റ്കൊട്ടയിലൂടെയാണ് ഡിമോണ്ടെ കോളനി 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്‍തംബറിലായിരിക്കും ഡിമോണ്ടെ കോളനി 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്. റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.  ഒടിടിയില്‍ സെപ്‍തംബറില്‍ എത്തിയേക്കും എന്ന വാര്‍ത്ത നിരാശപ്പെടുത്തുന്നതാണ് ഇനിയും മുന്നേറാൻ കഴിയുമെന്നുമാണ് ചിത്രത്തിന്റെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്.

തമിഴകത്തിന്റെ ഡിമോണ്ടെ കോളനി 2 സിനിമ ഹൈപ്പില്ലാതെ പ്രദര്‍ശനത്തിന് എത്തിയ ഒന്നായിരുന്നു. അരുള്‍നിധി നായകനായി എത്തിയ ചിത്രം കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പ്രിയ ഭവാനി ശങ്കര്‍ നായികയായ ചിത്രത്തില്‍ അര്‍ച്ചന രവിചന്ദ്രൻ, അരുണ്‍ പാണ്ഡ്യൻ സെന്തില്‍ കുമാരി, രമേഷ് തിലക്, മീനാക്ഷി ഗോവിന്ദരാജൻ, രവി വെങ്കട്ടരാമൻ, സനന്ത് എന്നിവരും കഥാപാത്രങ്ങളായിരിക്കുന്നു. ആര്‍ അജയ ജ്ഞാനമുത്തുവിന്റെ സംവിധാനത്തിലുള്ള ചിത്രം വമ്പൻമാരെയും അമ്പരപ്പിക്കുകയാണ്. പ്രദര്‍ശനത്തിനെത്തിയത് ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഹരീഷ് കണ്ണനാണ്. സാം സി എസ് ആണ് സംഗീതം നിര്‍വഹിച്ചത്.

ഡിമോണ്ടെ കോളനിയുടെ മൂന്നാം ഭാഗം സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഭാഷാതിര്‍ത്തികള്‍ മറികടന്ന് ഒരു വിജയ ചിത്രമാകാൻ ഡിമോണ്ടെ കോളനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും 2026ലായിരിക്കും മൂന്നാം ഭാഗം റിലീസ് ചെയ്യുക. എന്തായാലും ഡിമോണ്ടെ കോളനിക്ക് മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനാല്‍ ആരാധകര്‍ ആവേശത്തിലുമാണെന്നുമാണ് റിപ്പോര്‍ട്ട്.

Read More: സൂപ്പര്‍താരങ്ങള്‍ ഇല്ല, നേടിയത് 400 കോടി, പ്രാധാന്യം നായികയ്‍ക്ക്, ബജറ്റ് 50 കോടി, നായകൻമാര്‍ ഞെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios