Asianet News MalayalamAsianet News Malayalam

എന്റെ കണ്ണീരിന് നഷ്ടപരിഹാരം വേണം, ആ വിഡ്ഢികള്‍ സൃഷ്ടിച്ച ആരോഗ്യപ്രശ്നം പരി​ഹരിക്കണം: അൽഫോൺസ്

കഴിഞ്ഞ ദിവസം കാർത്തിക് സുബ്ബരാജിന് ഒപ്പമുള്ള ഫോട്ടോ അൽഫോൺസ് ഷെയർ ചെയ്തിരുന്നു.

director alphonse puthren reply to comment he accused theater owners nrn
Author
First Published Nov 28, 2023, 12:11 PM IST

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൺസ് പുത്രൻ. ​ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാണിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ ഏതാനും നാളുകൾക്ക് മുൻപ് താൻ സിനിമ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞ് അൽഫോൺസ് രം​ഗത്തെത്തിയിരുന്നു. ഇത് വലിയ ചർച്ച ആകുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ കമന്റിന് അൽഫോൺസ്  നൽകിയ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം കാർത്തിക് സുബ്ബരാജിന് ഒപ്പമുള്ള ഫോട്ടോ അൽഫോൺസ് ഷെയർ ചെയ്തിരുന്നു. ഇതിന് താഴെ "ഇനി തിയറ്റര്‍ സിനിമകള്‍ ചെയ്യില്ലേ" എന്നാണ് ഒരാൾ കമന്റിന് ചെയ്തത്. രൂക്ഷമായ രീതിയിൽ മറുപടി പറഞ്ഞ സംവിധായകൻ, തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം തിയറ്റര്‍ ഉടമകളാണെന്നും ആരോപിച്ചിരുന്നു. 

ജവാൻ, ഇരൈവന്‍ ആരവം കഴിഞ്ഞു, ഇനി ഭക്ഷണത്തിന്‍റെ ദേവതയായി നയന്‍സ്, 'അന്നപൂർണി' ട്രെയിലർ

"തിയറ്ററിൽ വേണോ വേണ്ടെ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയറ്ററർ ഓപ്പൺ ചെയ്ത് റിവ്യു ഇടാൻ സഹായം ചെയ്ത് കൊടുത്തത് തിയറ്റർ ഉടമകൾ തന്നെ അല്ലേ ? അവർക്ക് വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നെ ? ഏതെങ്കിലും ഒരു തിയറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്തോ ? അവർ പറഞ്ഞ തിയതി ആയിരുന്നു ഓണം. അവർ പറയുന്ന തിയതിയിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ കാണുന്നത്. ഒരു മുറിയിലിരുന്ന് എല്ലാ ടെക്നീഷ്യൻമാർക്കും ജോലി ചെയ്യാനും സിനിമ ചെയ്യാനും വേണ്ടി എഴുതുന്ന ഒരു ചെറിയ എഴുത്തുകാരനുണ്ട്. എങ്കിലേ അത് പ്രദർശിപ്പിക്കാൻ പറ്റുന്ന സിനിമ ആകൂ. ഞാൻ ഒഴുക്കിയ കണ്ണീരിന് എനിക്ക് ശരിയായ നഷ്ടപരിഹാരം വേണം. ഒപ്പം നശിപ്പിക്കാൻ നിങ്ങൾ തിയേറ്റർ ഉടമകൾ അനുവദിച്ച എല്ലാ എഴുത്തുകാരെയും. ശേഷം സിനിമ ചെയ്യണമോ വേണ്ടയോ എന്ന് അൽഫോൺസ് പുത്രൻ തീരുമാനിക്കും. ചാടിക്കയറി സിനിമ ചെയ്യാൻ സൂപ്പർ മാനല്ല ഞാൻ. വിഡ്ഢികള്‍ സൃഷ്ടിച്ച എന്റെ ആരോഗ്യപ്രശനങ്ങള്‍ എനിക്ക് പരിഹരിക്കണം", എന്നായിരുന്നു അൽഫോൺസ് പുത്രൻ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios