രാജാ റാണിക്ക് ശേഷം ജയ്യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'അന്നപൂർണി'യുടെ ട്രെയിലർ റിലീസ് ചെയ്തു. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവും ആണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അന്നപൂർണി ഡിസംബര്‍ 1ന് റിലീസാകും.
നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സംഗീതം: തമൻ എസ്, DOP: സത്യൻ സൂര്യൻ, എഡിറ്റർ: പ്രവീൺ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ്, കോസ്റ്റ്യൂം ഡിസൈനർമാർ: അനു വർദ്ധൻ, ദിനേഷ് മനോഹരൻ, ജീവ കാരുണ്യ, ശബ്ദം: സുരൻ, അലഗിയ കുന്തൻ, പബ്ലിസിറ്റി ഡിസൈനുകൾ: വെങ്കി, ഫുഡ് സ്റ്റൈലിസ്റ്റ്: ഷെഫ് ആർ.കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലിൻഡ അലക്സാണ്ടർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സഞ്ജയ് രാഘവൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സീസ്റ്റുഡിയോ, ട്രെഡന്‍റ് ആര്‍ട്സ്, നാട്ട് സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍മ്മിക്കുന്നത്. ഇരൈവനാണ് നയന്‍താരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജയം രവി നായകനായി എത്തിയ ഈ ത്രില്ലര്‍ ചിത്രത്തില്‍ നായിക വേഷത്തിലായിരുന്നു നയന്‍താര. അതിന് മുന്‍പ് ഷാരൂഖ് അറ്റ്ലി ചിത്രം ജവാനിലാണ് നയന്‍താര അഭിനയിച്ചത്.
കഥാപാത്രത്തോട് നീതിപുലർത്താനാകുമോന്ന് സംശയിച്ചു, നന്ദി മമ്മൂക്ക; ജോമോൾ
