കഴിഞ്ഞ പ്രളയകാലത്ത് കേരളമൊട്ടാകെ സഹായമെത്തിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച തലസ്ഥാന നഗരം ഇത്തവണയും പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായം ഒഴുക്കുകയാണ്. തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നത്. കേരളത്തെ കരകയറ്റാന്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം മേയറെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ അരുണ്‍ ഗോപി. 

അരുണ്‍ ഗോപിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കാം

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നിൽക്കുന്നതിൽ, രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ.
'തെങ്ങും തെക്കനും ചതിക്കില്ല'