Asianet News MalayalamAsianet News Malayalam

പ്രവാസികളില്ലാതെ നമ്മളില്ല, അവരെ തിരിച്ച് കൊണ്ടുവരേണ്ടത് നമ്മുടെ കടമ; അരുണ്‍ ഗോപി

 പ്രവാസികളില്ലാതെ ഈ നാടില്ല, അവർക്കൊപ്പമല്ലാതെ മാറ്റർക്കൊപ്പവും നിൽക്കാനുമാകില്ലെന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

director arun gopy facebook post about expats return
Author
Kochi, First Published Apr 14, 2020, 12:15 PM IST

കൊച്ചി: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. പ്രവാസികളില്ലാതെ ഈ നാടില്ല, അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

തന്‍റെ അച്ഛനും ഒരു പ്രവാസിയായിരുന്നുവെന്ന്  അരുണ്‍ ഗോപി  പറയുന്നു. അച്ഛന്‍ പ്രവാസിയ ആയതുകൊണ്ടാണ് സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ചത്. എന്നെപോലെ ഒരായിരം പേർക്ക് പറയാൻ ഒരു അന്യനാടും അവിടത്തെ ഓർമ്മകളുമുണ്ടാകും.  പ്രവാസികളില്ലാതെ ഈ നാടില്ല, അവർക്കൊപ്പമല്ലാതെ മാറ്റർക്കൊപ്പവും നിൽക്കാനുമാകില്ലെന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒമാൻ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്നേഹമാണ്... എന്റെ എല്ലാ കൂട്ടുകാർക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാൻ ചെറിയ ഒരു അവസരം കിട്ടിയാൽ പോലും ഞാൻ അത് പാഴാക്കില്ല ഞാൻ പോയിരിക്കും അതിനു പിന്നിൽ വര്ഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എന്റെ അച്ഛൻ അറുപതാമത്തെ വയസ്സിൽ മരിച്ചു... ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയിൽ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാൾ കൂടുതൽ സമയം ഓമനിലായിരുന്നു... 

അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും...അച്ഛൻ ഒമാനിൽ ഒഴുക്കിയ വിയർപ്പ്, ആ നാടിനോട് അച്ഛനുള്ള സ്നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാൻ ഒരു പ്രവാസിയുടെ മകനാണ്. എന്റേതൊരു പ്രവാസിയുടെ കുടുംബമാണ്. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ്... 

അങ്ങനെ എന്നെപോലെ ഒരായിരം പേർക്ക് പറയാൻ ഒരു അന്യനാടും അവിടത്തെ ഓർമ്മകളുമുണ്ടാകും...!! പ്രവാസികളില്ലാതെ ഈ നാടില്ല!!! അവർക്കൊപ്പമല്ലാതെ മാറ്റർക്കൊപ്പവും നിൽക്കാനുമാകില്ല...! നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ...!! ഞങ്ങളുടെ പ്രാര്ഥനകളുണ്ട്..!! അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്.

Follow Us:
Download App:
  • android
  • ios