ആ രഹസ്യങ്ങളുമായി ജീത്തു ജോസഫ്.

ഡിജിറ്റല്‍ അരങ്ങേറ്റത്തിനൊരുങ്ങി നടി മീന. ജീത്തു ജോസഫ് അവതരപ്പിക്കുന്ന വെബ് സീരീസിലൂടെയാകും മീനയുടെ അരങ്ങേറ്റം. ജീത്തു ജോസഫിനറെ സീക്രട്ട് സ്റ്റോറീസ് സീരീസിലാണ് മീനയും പ്രധാനപ്പെട്ട വേഷമിടുന്നത്. ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാറിലെ സീരീസിന്റെ സംവിധാനം സുമേഷ് നന്ദകുമാറാണ്.

ജീത്തു ജോസഫിന്റെ മേല്‍നോട്ടത്തില്‍ ആന്തോളജി സീരീസ് എത്തുമ്പോള്‍ നടി മീനയ്‍ക്കൊപ്പം പ്രധാന വേഷത്തില്‍ സഞ്‍ജന ദിപുവും ഹക്കീം ഷാജഹാനുമുണ്ട്. വിനീതും ഒരു നിര്‍ണായക കഥാപാത്രത്തെ സീരീസില്‍ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്തന് എം ഉണ്ണികൃഷ്‍ണനാണ്. സംഗീതം വിഷ്‍ണു ശ്യാം നിര്‍വഹിക്കുമ്പോള്‍ തിരക്കഥ വിനായക് ശശികുമാറിന്റേതാണ്.

നടി മീന വീണ്ടും മലയാള സിനിമയിലേക്ക് ആനന്ദപുരം ഡയറീസിലൂടെ അടുത്തിടെ എത്തിയിരുന്നു. സംവിധാനം ജയ ജോസ് രാജാണ്. ചിത്രത്തില്‍ മീന ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന സ്‍ത്രീയായിട്ടാണ് വേഷമിട്ടത്. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥയുമായി എത്തുന്ന ആനന്ദപുരം ഡയറീസില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനും മനോജ് കെ ജയന്‍ അഭിഭാഷകനുമാകുന്നു. മീനയുടെ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് ശിവ, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ജാഫർ ഇടുക്കി, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരും വേഷമിട്ടു.

ശശി ഗോപാലൻ നായരുടേതാണ് കഥ. മീനയുടെ ആനന്ദപുരം ഡയറീസ് സിനിമയുടെ ബാനര്‍ നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഛായാഗ്രാഹണം സജിത്ത് പുരുഷനാണ്. ഷാൻ റഹ്‍മാനും ആൽബർട്ട് വിജയനുമാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Read More: ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക