തീവ്രവാദികളെ തുടച്ചു നീക്കാൻ നമുക്ക് കഴിയട്ടെയെന്നും സംവിധായകൻ. 

പാകിസ്ഥാനിലെ തിവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഭീകരർക്ക് ശക്തമായ മറുപടി കൊടുക്കുക തന്നെ വേണമെന്നും എല്ലാം ശുഭമായി അവസാനിക്കട്ടെ എന്നും ജൂഡ് കുറിച്ചു. തീവ്രവാദികളെ തുടച്ചു നീക്കാൻ നമുക്ക് കഴിയട്ടെയെന്നും സംവിധായകൻ പറഞ്ഞു. 

"ഭീകരർക്ക് ചുട്ട മറുപടി കൊടുക്കുക തന്നെ വേണം. ദയവു ചെയ്ത് നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്. യുദ്ധം കാരണം ആരും ജയിച്ചിട്ടില്ല, കുറെ പാവങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെടും. അത്ര തന്നെ. എല്ലാം ശുഭമായി അവസാനിക്കട്ടെ. തീവ്രവാദികളെ തുടച്ചു നീക്കാൻ നമുക്ക് കഴിയട്ടെ. ജയ് ഹിന്ദ്", എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്. 

അതേസമയം, അതീവ ജാഗ്രതയിൽ രാജ്യം. ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. 

ഒരൊറ്റ രാത്രി; പാക് ഭീകരവാദത്തിന്‍റെ അടിവേരറുത്ത് ഇന്ത്യന്‍ സൈന്യം; ചാമ്പലാക്കിയ 9 ഭീകരകേന്ദ്രങ്ങള്‍ ഇവ

ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്.ഈ ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ ഇപ്പോള്‍ തിരിച്ചടിച്ചടിച്ചിരിക്കുന്നത്. മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മർകസ് അബ്ബാസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ് , മർകസ് സൈദിനാ ബിലാൽ എന്നിങ്ങനെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തരിപ്പിണമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..