Asianet News MalayalamAsianet News Malayalam

CBI 5 Movie : 'ഷെയറിങ് ഗുഡ് വൈബ്സ്'; 'സിബിഐ' ടീം ചിത്രവുമായി സംവിധായകൻ

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് സിബിഐ 5. 

director k madhu share photo with mammootty at cbi 5 location
Author
Kochi, First Published Jan 26, 2022, 6:27 PM IST

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി(Mammootty) നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം(CBI 5). എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സംവിധായകൻ കെ മധു പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

'ഷെയറിങ് ഗുഡ് വൈബ്സ്' എന്ന കുറിപ്പോടെയാണ് കെ മധു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കെ മധുവിനും മമ്മൂട്ടിക്കുമൊപ്പം തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമ്മാതാവ് തുടങ്ങിയവരെയും ചിത്രത്തിൽ കാണാം. മമ്മൂട്ടി കൊവിഡ് ഭേദമായി വീണ്ടും ലൊക്കേഷനിൽ എത്തിയോ എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തെ പറ്റി ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

ഈ മാസം 16നാണ് മമ്മൂട്ടിക്ക് കൊവിഡ് ബാധിച്ചത്. "ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ ഞാന്‍  പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാല്‍ എനിക്ക് മറ്റു പ്രശ്‍നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശം അനുസരിച്ച് ഞാന്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുക", എന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് സിബിഐ5. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. ഭീഷ്‍മ പര്‍വ്വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios