Asianet News MalayalamAsianet News Malayalam

സംവിധായകനായി കരണ്‍ ജോഹര്‍ വീണ്ടും, ചിത്രം പ്രഖ്യാപിക്കുന്നു

വീണ്ടും കരണ്‍ ജോഹര്‍ സംവിധായകനാകുന്ന ചിത്രം പ്രഖ്യാപിക്കുന്നു.

Director Karan Johar upcoming film update out hrk
Author
First Published May 25, 2024, 3:18 PM IST

സംവിധായകൻ കരണ്‍ ജോഹറിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും. സംവിധായകൻ കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരെന്നാണ് പ്രതികരണങ്ങള്‍. പ്രഖ്യാപനത്തിന് സമയമായിരിക്കുന്നുവെന്ന് കരണ്‍ ജോഹര്‍ തന്നെ വ്യക്തമാക്കുകയായിരുന്നു. കരണ്‍ ജോഹറുടെ പുതിയ ചിത്രം എന്തായായിരിക്കും എന്നതാണ് ആകാംക്ഷ.

സംവിധായകൻ കരണ്‍ ജോഹറിന്റെ ചിത്രമായി റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ് മുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം വൻ വിജയമായിരുന്നു. രണ്‍വീര്‍ സിംഗാണ് നായകനായത്. ആലിയ ഭട്ട് നായികയായി.

കരണ്‍ ജോഹര്‍ നിര്‍മിച്ചവയില്‍ യോദ്ധയാണ് ഒടുവില്‍ മോശമല്ലാത്ത വിജയമായത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയപ്പോള്‍ സംവിധാനം സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ്. നായികയായി എത്തിയിരിക്കുന്നത് റാഷി ഖന്നയും ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വേഷമിട്ട യോദ്ധയുടെ തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായകനായ യോദ്ധയുടെ സംഗീതം തനിഷ്‍ക് ഭാഗ്‍ചിയാണ്. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് താരങ്ങളില്‍ മുൻ നിരയിലെത്താനുള്ള ഒരു ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ചലച്ചിത്ര നടി മീരാ വാസുദേവൻ വിവാഹിതയായി, വരൻ ഛായാഗ്രാഹകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios