Asianet News MalayalamAsianet News Malayalam

സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാവണം; എംഎ നിഷാദ്

ഹിന്ദുക്കള്‍ ഉണരണമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദ സന്ദേശം ഒരാളുടെ മനസ്സിലെ വര്‍ഗീയതയാണ് പ്രകടമാക്കുന്നതെന്ന് എംഎ നിഷാദിന്‍റെ പുസ്തകത്തില്‍ പറയുന്നു.

director ma nishad first book released in Sharjah International Book Festival
Author
Sharjah - United Arab Emirates, First Published Nov 6, 2019, 7:24 AM IST

ഷാര്‍ജ: സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് സംവിധായകന്‍ എംഎ നിഷാദ്. ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു നിഷാദ്. നിഷാദിന്റെ ആദ്യ പുസ്തകമായ ഒരു സിനിമാ പിരാന്തന്റെ ചിന്തകൾ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
 
മലയാള സിനിമയില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന സംവിധായകന്‍, തന്‍റെ ആദ്യ പുസ്തകത്തിലും നിഷാദ് നിലപാട് മയപ്പെടുത്തിയില്ല. സിനിമയിലെ സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സിനിമാ പ്രാന്തന്‍റെ ചിന്തകളെന്ന പുസ്തകം ചെറുകഥാകൃത്ത് ടി. പത്മനാഭന് നൽകിക്കൊണ്ട് സേവാ ചെയർമാൻ റാഷിദ് അൽ അലിം പ്രകാശനം നിർവഹിച്ചു.

സാക്ഷര കേരളമെന്ന് ഊറ്റം കൊള്ളുമ്പോഴും സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് പറയുകയാണ് തന്‍റെ ആദ്യ പുസ്തകത്തിലൂടെ സംവിധായകനായ എംഎ നിഷാദ്. നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെതിരെയുള്ള പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്ന് നിഷാദ് പറയുന്നു. പോലീസ് റിപ്പോര്‍ട്ട് വരുന്നതുവരെ ആരെയും പ്രതിയാക്കരുതെന്നും നഷാദ് പറയുന്നു.

ഹിന്ദുക്കള്‍ ഉണരണമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദ സന്ദേശം ഒരാളുടെ മനസ്സിലെ വര്‍ഗീയതയാണ് പ്രകടമാക്കുന്നതെന്നും പുസ്തകം പറയുന്നു. എന്തുവിശ്വസിച്ചാണ് ഇത്തരക്കാരെ സല്യൂട്ട് ചെയ്യേണ്ടതെന്നും എഴുത്തുകാരന്‍ ചോദിക്കുന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഒലീവ് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. ആദ്യ ദിവസം തന്നെ മുഴുവന്‍ പുസ്തകങ്ങളും വിറ്റഴിഞ്ഞ സന്തോഷത്തിലാണ് എഴുത്തുകാരന്‍.

Follow Us:
Download App:
  • android
  • ios