ഈട്ടിയില്‍ നടന്നുവന്ന ചിത്രീകരണത്തിനിടെയാണ് സംഭവം

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ എം എ നിഷാദിന് പരിക്ക്. സാദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഊട്ടി ഷെഡ്യൂളിലാണ് സംഭവം. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്. കൈകാലുകൾക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കുന്നൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയവരും പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നിടയിലാണ് സംഭവം. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണിത്. സിനിമയുടെ പേര് ഇട്ടിട്ടില്ല.

ലര്‍ക്ക് എന്ന ചിത്രമാണ് എം എ നിഷാദിന്‍റെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളില്‍ എത്തിയത്. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടി ജി രവി, പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു.