ഇപ്പോഴിതാ  സംവിധായകന്‍ മിഷ്കിന്‍ ചിത്രത്തില്‍ അഭിനയിച്ച തന്‍റെ അനുഭവം തുറന്നു പറയുകയാണ്. ട്വിറ്ററില്‍ ഇട്ട പോസ്റ്റിലാണ് ഒരു കുറിപ്പിലൂടെ മിഷ്കിന്‍ തന്‍റെ അനുഭവം പങ്കുവയ്ക്കുന്നത്.  

ചെന്നൈ: മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം, വിക്രത്തിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, കൈതിയും വിക്രവും അടങ്ങിയ ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ തുടര്‍ച്ചയാവുമോ ചിത്രമെന്ന ആകാംക്ഷ ഇങ്ങനെ പല കാരണങ്ങളാല്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റ് ആണ് ദളപതി 67 എന്ന ലിയോ. 

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ മിഷ്കിന്‍ ചിത്രത്തില്‍ അഭിനയിച്ച തന്‍റെ അനുഭവം തുറന്നു പറയുകയാണ്. ട്വിറ്ററില്‍ ഇട്ട പോസ്റ്റിലാണ് ഒരു കുറിപ്പിലൂടെ മിഷ്കിന്‍ തന്‍റെ അനുഭവം പങ്കുവയ്ക്കുന്നത്. 

ലിയോ സിനിമയില്‍ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ മടങ്ങിയെത്തിയെന്ന് പറഞ്ഞാണ് മിഷ്കിന്‍ കുറിപ്പ് ആരംഭിക്കുന്നത്. 500 പേര്‍ അടങ്ങുന്ന ക്രൂ മൈനസ് 12 ഡിഗ്രി തണുപ്പിലാണ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത് എന്ന് മിഷ്കിന്‍ പറയുന്നു. ചിത്രത്തിനായി സംഘടനം ചെയ്യുന്ന അന്‍ബറിവ് ഉജ്ജലമായ ഒരു സംഘടന രംഗം ഒരുക്കിയിട്ടുണ്ട്. 

Scroll to load tweet…

സഹ സംവിധായകരുടെ അദ്ധ്വാനവും അവര്‍ എന്നോട് കാണിച്ച സ്നേഹവും എന്നെ ഞെട്ടിച്ചു കളഞ്ഞു. കൊടും തണുപ്പില്‍ വളരെ സാഹസികമായാണ് നിര്‍മ്മാതാവ് ലളിത് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍റെ അവസാന ഷോട്ട് തീര്‍ന്നപ്പോള്‍ സംവിധായകന്‍ ലോകേഷ് എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിച്ചു. പ്രിയ സഹോദരന്‍ വിജയിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ വിനയവും സ്നേഹവും ഒരിക്കലും മറക്കില്ല. ലിയോ വന്‍ വിജയമാകും - മിഷ്കിന്‍ കുറിപ്പില്‍ പറയുന്നു. 

'അത് ലിയോ അല്ല'; പോസ്റ്റില്‍ വിശദീകരണവുമായി റോബിന്‍ രാധാകൃഷ്ണന്‍

'കണ്ണൂര്‍ സ്ക്വാഡി'നു ശേഷം മമ്മൂട്ടി വീണ്ടും നവാഗത സംവിധായകനൊപ്പം; വരുന്നത് സ്റ്റൈലിഷ് ത്രില്ലര്‍