പാലക്കാട്: സംവിധായകൻ പി. ഗോപികുമാർ(77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹർഷബാഷ്പം, മനോരഥം, ഇവൾ ഒരു നാടോടി, കണ്ണുകൾ, അരയന്നം, തളിരിട്ട കിനാക്കൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി. ഗോപികുമാർ. സംവിധായകൻ പി.ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി. സുകുമാർ എന്നിവർ സഹോദരങ്ങളാണ്.