വിഷമം കേൾക്കാൻ വന്നവർ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്'; വൈറലായി രാഹുലിന്റെ മറുപടി.

ഏറെ ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രീവിദ്യയെ മലയാളികൾക്ക് കൂടുതൽ പരിചയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭർത്താവ്. തങ്ങളുടെ യാത്രാവിശേഷങ്ങളും വ്യക്തിജീവിതത്തിലെ വിശേഷങ്ങളുമൊല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. രാഹുലിന്റെ മിനിവ്ളോഗുകൾ‌ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ശ്രീവിദ്യ ഇൻ‌സ്റ്റഗ്രാമിൽ‌ പങ്കുവെച്ച ഒരു വീഡിയോയ്ക്കു താഴെ രാഹുൽ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്ക് ഒരു അസുഖം വന്നതിനു ശേഷം ആകെ പ്രസരിപ്പില്ലാതെ മൂഡ് ഔട്ട് ആയി ഇരിക്കുകയായിരുന്നു എന്നാണ് ശ്രീവിദ്യ വിഡിയോയിൽ പറയുന്നത്. മടുപ്പ് മാറ്റാനും പഴയതുപോലെ ഊർജസ്വലയാകാനും കുറച്ചധികം ബ്യൂട്ടി പ്രോഡക്ടുകൾ ഓർഡർ ചെയ്ത് വരുത്തുകയാണ് താൻ ചെയ്തത് എന്നാണ് ശ്രീവിദ്യ പറയുന്നത്. ഓരോ പ്രോഡക്റ്റുകളും അൺബോക്സ് ചെയ്ത് കാണിക്കുമ്പോൾ, തൊട്ടുപിന്നിൽ രാഹുലിനെയും കാണാം.

എന്നാൽ ബ്യൂട്ടി പ്രോഡക്റ്റുകളേക്കാൾ ശ്രീവിദ്യയുടെ പിന്നിലെ ഷെൽഫിൽ ഇരിക്കുന്ന മദ്യക്കുപ്പികളാണ് ചിലരുടെ ശ്രദ്ധയിൽ പെട്ടത്. അസുഖം മാറാൻ ആ ഷെൽഫിൽ ഇരിക്കുന്നതിൽ നിന്ന് ഒരെണ്ണം എടുത്ത് അടിച്ചാൽ മതി, ഷോപ്പിങ് ഒന്നും വേണ്ടായിരുന്നു, ആ പിന്നിലിരിക്കുന്ന സാധനം മതി മൂഡ് മാറാൻ തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്ക്കു താഴെ വന്നു. ''വിഷമം കേൾക്കാൻ വന്നവർ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്, മറിച്ച് മുകളിൽ ഇരിക്കുന്ന സാധനങ്ങൾ ഗിവ് എവേ കൊടുക്കുന്നുണ്ടോ, ഒരെണ്ണം തരാമോ എന്നുള്ള ചോദ്യങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. എനിക്ക് തന്നെ അതിൽ നിന്നുമൊക്കെ ഒരെണ്ണം കിട്ടുന്നത് ആണ്ടിലും, സംക്രാന്തിക്കുമാണ്. അത് ആക്രാന്തത്തോടെ അതിലേക്കുള്ള എന്റെ നോട്ടം കണ്ടപ്പോൾ നിങ്ങൾക്ക് മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും പുരുഷന്മാരുടെ സൈനസൈറ്റിസിന് ഒന്നും വില ഇല്ലല്ലോ'', എന്നാണ് ഇത്തരം കമന്റുകൾക്ക് രാഹുൽ നൽകിയ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക