സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും വാലിബനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' തിയറ്ററിൽ എത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞത് മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ മോഹൻലാലിന്റെ അഭിനയത്തിനും മേക്കിങ്ങിനും ഛായാഗ്രഹണത്തിനും എതിരഭിപ്രായം ആർക്കും തന്നെയില്ല. സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും വാലിബനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇക്കൂട്ടത്തിൽ സംവിധായകൻ സാജിദ് യാഹിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് ലിജോ ജോസ് പെല്ലിശ്ശേരിയോട് സാജിദ് യാഹിയ നന്ദി പറയുന്നു. മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ, തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ് വാലിബൻ എന്നും സംവിധായകൻ പറയുന്നു.
'ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം 'we have world class makers among us ' എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ', എന്നാണ് സാജിദ് യാഹിയ കുറിച്ചത്.
വിജയ് ആരാധകർക്ക് വൻ സർപ്രൈസ്; 'ദളപതി 69' ഒരുക്കാൻ സൂപ്പർ സംവിധായകൻ, ഇതാദ്യം
അതേസമയം, നേര് ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് ആണ് സംവിധാനം. വൃഷഭ, റംമ്പാന്‍, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളാണ് നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസും റിലീസിന് ഒരുങ്ങുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം തിയറ്ററില്‍ എത്തും.
