Asianet News MalayalamAsianet News Malayalam

'മാര്‍ക്ക് ആന്റണി'യുമായി വിശാല്‍ വരുന്നൂ, ചിത്രത്തില്‍ വേറിട്ട വേഷത്തില്‍ സെല്‍വരാഘവനും

'മാര്‍ക്ക് ആന്റണി'യില്‍ വേറിട്ട വേഷത്തില്‍ സംവിധായകൻ സെല്‍വരാഘവനും.

 

Director Selvaraghavan to act with Vishal in Mark Antony
Author
First Published Jan 25, 2023, 7:17 PM IST

വിശാല്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. 'മാര്‍ക്ക് ആന്റണി' എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. സംവിധായകൻ സെല്‍വരാഘവൻ വിശാല്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മാര്‍ക്ക് ആന്റണി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. 'തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് 'മാര്‍ക്ക് ആന്റണി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മാണം.

വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ  ചിത്രം  'ലാത്തി'യാണ്. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിച്ചിരിക്കുന്നത്.  ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്.  തിരക്കഥ എഴുതിയിരുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം യുവ ശങ്കര്‍ രാജയായിരുന്നു.

Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ

Follow Us:
Download App:
  • android
  • ios