കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിനെ നിയമിച്ചു. ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ  തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേയ്‍ക്കാണ് ഷാജി എൻ കരുണ്‍ നിയമിതനാകുന്നത്.

പിറവി എന്ന സിനിമയിലൂടെ ലോകനിലവാരത്തിലേക്ക് മലയാളത്തെ എത്തിച്ച സംവിധായകനാണ് ഷാജി എൻ കരുണ്‍. കേരള ചലച്ചിത്ര  അക്കാദമിയുടെ പ്രഥമ അധ്യക്ഷൻ കൂടിയായ ഷാജി എൻ കരുണിനെ 2011ല്‍ രാജ്യം പത്മശ്രീ പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പിറവിക്കു പുറമേ വാനപ്രസ്‍ഥമാണ്  ഷാജി എൻ കരുണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു പ്രധാന ചിത്രം. ഓള് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം.