വിനോദിനെ ഇന്ന് വൈകുന്നേരത്തോടൊണ് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ടൻ വിനോദ് തോമസിന്റെ വിയോ​ഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവയിലെ വിനോദിന്റെ വേഷം അവസാനനിമിഷം കട്ട് ചെത് പോയതിനെ പറ്റി സംവിധായകൻ പറയുന്നു. കടംവച്ച് പോയ ഒരു കൊതിപ്പിച്ച നടനാണ് വിനോദ് എന്നും തരുൺ കുറിക്കുന്നു. 

"ചേട്ടാ... ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്ത് പോയി...പകരമായി സൗദി വെള്ളക്ക യിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി...കടം വെച്ച് പോയ... ഒരു കൊതിപ്പിച്ച നടൻ", എന്നാണ് തരുൺ മൂർത്തി കുറിച്ചത്. 

വിനോദിനെ ഇന്ന് വൈകുന്നേരത്തോടൊണ് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം ആയിരുന്നു വിനോദിനെ കണ്ടത്. വിളിച്ചിട്ടും കാര്‍ തുറക്കാതെ വന്നതോടെ ചില്ല് പൊട്ടിക്കുക ആയിരുന്നു. മരണകാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ അറിയാനാകൂ. 

നിരവധി ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച വിനോദ് അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങി ഒട്ടനവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഥാപാത്രം വലുതോ ചെറുതോ ആയിക്കോട്ടെ സ്കോര്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടാന്‍ വിനോദിന് സാധിച്ചിരുന്നു. 

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

അയ്യപ്പനും കോശിയും സിനിമയിൽ വീട് പണിക്കായി കാട്ടിൽ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായി ഏവരെയും ചിരിപ്പിച്ച വിനോദിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴികൾ ഇല്ലാത്ത ഭൂമി, ചില സാങ്കേതിക കാരണങ്ങളാൽ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ഷോര്‍ട് ഫിലിമുകളില്‍ വിനോദ് ഭാഗമായിട്ടുണ്ട്. മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള ക്രൈം ഫയലിൽ പ്രധാന കഥാപാത്രത്തെ വിനോദ് അവതരിപ്പിച്ചിരുന്നു. കോട്ടയം മീനടം സ്വദേശിയാണ് വിനോദ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..