വെട്രിമാരനും ധനുഷും ഒന്നിച്ച വട ചെന്നൈക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന അസുരൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ ധനുഷിന്റെ ലുക്കും വൈറലായിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകൻ വെട്രിമാരൻ.

ധനുഷ് ഇരട്ടവേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. അച്ഛനും മകനുമായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യരാണ് പ്രധാന സ്‍ത്രീകഥാപാത്രമായി എത്തുന്നത്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.