Asianet News MalayalamAsianet News Malayalam

സ്‌റ്റാർ ചിത്രങ്ങൾക്ക് പോലും പ്രേക്ഷകർ തിയറ്ററിലെത്തുന്നില്ല; ‘മിഷന്‍-സി’നീട്ടിവയ്ക്കണമെന്ന് സംവിധായകന്‍

മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

director vinod guruvayoor on mission c movie release
Author
Kochi, First Published Nov 8, 2021, 9:42 AM IST

വംമ്പർ അഞ്ചിനാണ് ‘മിഷൻ സി’  (Mission C) എന്ന ചിത്രം തിയറ്ററുകളിൽ(theatres) എത്തിയത്. എന്നാൽ, മികച്ച പ്രതികരണം നേടുന്ന സിനിമയുടെ പ്രദർശനം പിൻവലിക്കേണ്ട അവസ്ഥയിലാണെന്ന് പറയുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ (Vinod Guruvayoor) . രജനി, വിശാൽ, ആര്യ പോലുള്ള വലിയ സ്‌റ്റാർ ചിത്രങ്ങൾക്ക് പോലും പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നില്ല. 

തിയേറ്റർ ഉടമകളായ തന്റെ പല സുഹൃത്തുക്കളും മിഷൻ സി തൽക്കാലം നിർത്തിവെച്ച് കുറച്ച ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രദർശനം ചെയ്യാൻ പറഞ്ഞു. സിനിമ പ്രേക്ഷകരിലേക്ക് എത്തണം എന്നാണ് തന്റെ ആഗ്രഹം. മിഷൻ സി നീട്ടി വെക്കണമെന്ന അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്‌ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് തന്റെ വിശ്വാസം എന്നും വിനോദ് ഗുരുവായൂർ പറഞ്ഞു. 

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ

ആളില്ലാത്തതിനാൽ തീയേറ്ററുകൾ പലതും പൂട്ടിയിടുന്നു.. രജനി സാറിന്റെ അണ്ണാത്തെ പോലുള്ളപടങ്ങൾക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാൻ കഴിയുന്നില്ല. മിക്ക സിനിമകൾക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുന്നു. 
അടുപ്പമുള്ള തിയേറ്റർ സുഹൃത്തുക്കൾ പറയുന്നു, ഒന്ന് നിർത്തിവെച്ചു കുറച്ചു ദിവസം കഴിഞ്ഞു പ്രദർശനം തുടങ്ങിയാൽ മതിയെന്ന്....മിഷൻ സി ജനങ്ങളിലേക്ക് എത്തേണ്ട സിനിമയാണ് എന്നാണ് ഇപ്പോൾ വന്നിട്ടുള്ള റിവ്യൂ കളിൽ നിന്നും വ്യക്‌തമാകുന്നത്... തിയേറ്ററിൽ കാണേണ്ട സിനിമയാണ് മിഷൻ സി എന്നാണ് മിക്കവരുടെയും അഭിപ്രായം. രജനി, വിശാൽ, ആര്യ പോലുള്ള വലിയ സ്‌റ്റാർ ചിത്രങ്ങൾക്ക് പോലും പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നില്ല. 

ജനം തിയേറ്ററിൽ വരുന്നത് വരെ 'മിഷൻ സി' നീട്ടി വെക്കണമെന്ന എന്റെ അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്‌ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം. വാക്‌സിനേഷൻ സംശയങ്ങൾ തീർന്നിട്ടില്ല. കുട്ടികളുമായി ഫാമിലികൾ വീണ്ടും തീയേറ്ററിലെത്തും, അതുറപ്പാണ്. അതിനു സിനിമാ പ്രവർത്തകരും കൂടെ നിൽക്കണം. ഒപ്പം ജനങ്ങളുടെ ഭീതി അകന്നു തിയേറ്ററിൽ എല്ലാരും എത്തുവാൻ നമുക്ക് ശ്രമിക്കാം.

തിയറ്ററുകളിലേക്ക് 'മിഷന്‍ സി'; അപ്പാനി ശരത്ത് നായകനാവുന്ന ചിത്രം

മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസി'ല്‍ നൈല ഉഷയുടെ 'ആലപ്പാട്ട് മറിയം' എന്ന കഥാപാത്രത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണിത്. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കല സഹസ് ബാല, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില റഹ്മാന്‍, സ്റ്റില്‍സ് ഷാലു പേയാട്, ആക്ഷന്‍ കുങ്ഫൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അബിന്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios