തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തില്‍ അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. ഇപ്പോഴിതാ വലിമൈയുടെ സ്വഭാവത്തെ കുറിച്ച് സംവിധായകൻ എച്ച് വിനോദ് തന്നെ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. മങ്കാത്ത പോലെ ആരാധകര്‍ക്ക് ആഘോഷിക്കാൻ വകതരുന്ന സിനിമയായിരിക്കും വലിമൈ എന്നാണ് സംവിധായകൻ പറയുന്നത്.

അജിത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത. മങ്കാത്ത ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു. ഒട്ടേറെ ആരാധകര്‍ ചിത്രത്തിന് ഉണ്ട്.  എക്കാലത്തെയും ഫേവററ്റീവ് ചിത്രമായ മങ്കാത്ത കാണുന്നു. അടുത്ത മങ്കാത്തയ്‍ക്കായി തയ്യാറായിക്കോളൂ, തല ആരാധകരെ. അത് നമ്മുടെ വലിമൈ ആണ് എന്നായിരുന്നു എച്ച് വിനോദ് പറഞ്ഞത്.