Asianet News MalayalamAsianet News Malayalam

യുവ സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു

2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനാണ്...

director vivek aryan died in an accident
Author
Kochi, First Published Jan 7, 2020, 9:31 AM IST

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. 2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനും ജീത്തു ജോസഫിന്‍റെ സഹസംവിധായകനുമാണ് വിവേക് ആര്യന്‍. പരസ്യ സംവിധായകനായും വിവേക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെ വിവേകിന് ആദരാഞ്ജലി അര്‍പ്പിച്ചു. 


 

Follow Us:
Download App:
  • android
  • ios