ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നാണ് വിവരം.
ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദളപതി 67'. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് ട്വിറ്ററിൽ നടക്കുന്നത്.
പൃഥ്വിരാജ് ആണ് 'ദളപതി 67'ൽ അഭിനയിക്കാൻ ഇരുന്നതെന്നും എന്നാൽ ഡേറ്റ് പ്രശ്നമായതിനാലാണ് നിവിൻ ആ സ്ഥാനത്തേക്ക് എത്തിയതെന്നുമാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. പലരും വിജയ്ക്ക് ഒപ്പമുള്ള നിവിന്റെ ചിത്രങ്ങൾ പങ്കിടുന്നുണ്ട്. തീർത്തും അപ്രതീക്ഷിതമായ വാർത്തയാണിതെന്നും ഈ കോമ്പോയ്ക്ക് ആയി കാത്തിരിക്കുന്നുവെന്നും ചിലർ ട്വീറ്റ് ചെയ്യുന്നു.
ചിത്രത്തിൽ മലയാളികളുടെ യുവതാരം മാത്യു തോമസ് അഭിനയിക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ദളപതി 67'ൽ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. ഇക്കാര്യത്തിലും ഔദ്യോഗിക വിശദീകരങ്ങൾ വരേണ്ടിയിരിക്കുന്നു.
അതേസമയം, ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നാണ് വിവരം. കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നത്.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും ദളപതി 67 എന്നാണ് വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോള്‍. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം.
'ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?'; 'മാളികപ്പുറം' കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ
അതേസമയം, പടവെട്ട് എന്ന ചിത്രമാണ് നിവിന്‍റേതായി അടുത്തിടെ റിലീസ് ചെയ്ത സിനിമ. ലിജു കൃഷ്‍ണ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് സിനിമ പ്രമേയമാക്കുന്നത്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്. സാറ്റര്‍ഡെ നൈറ്റ് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് നടന്‍റേതായി റിലീസിനൊരുങ്ങുന്നത്.
