Asianet News MalayalamAsianet News Malayalam

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ വീഡിയോയുമായി ഡിവൈൻ ക്ലാര

ഡിവൈൻ ക്ലാര വീട്ടില്‍ തിരിച്ചെത്തിയതിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

 

Divine Clara Don new video grabs attention hrk
Author
First Published Sep 22, 2023, 4:39 PM IST

നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ക്ലാര ശ്രദ്ധയാകര്‍ഷിക്കുന്നത്. പിന്നീട് ഡിവൈൻ ക്ലാര പ്രിയങ്കരിയായി താരമായി മാറുകയായിരുന്നു. വീട്ടിലെ എല്ലാ വിശേഷങ്ങളും ഡിവൈൻ വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, രണ്ടാമതൊരു കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഡിവൈൻ ക്ലാര.

ഡിവൈൻ ഒരു ആൺകുഞ്ഞിന് കഴിഞ്ഞ ആഴ്‍ചയാണ് ജന്മം നല്‍കിയത്. ഡിവൈൻ ക്ലാര വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ്. സിസേറിയനായതിനാൽ മൂന്ന് നാല് ദിവസം ആശുപത്രിയിൽ തുടരേണ്ടി വന്നിരുന്നു. നമ്മുടെ ചാക്കോച്ചനെത്തിയെന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തോമു ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. ആശുപത്രി മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ബേബി കരയുമ്പോള്‍ ഓടിപ്പോയി നഴ്‌സിനെ വിളിക്കുമായിരുന്നു തോമു. നഴ്‌സിംഗ് റൂമിന് അടുത്തായിരുന്നു ഞങ്ങളും. കുഞ്ഞ് കരയുമ്പോഴെല്ലാം അവര്‍ വരുമായിരുന്നുവെന്നും പറയുന്ന ഡിവൈൻ ക്ലാര ഡയപ്പര്‍ മാറ്റാനും, ബേബിയെ കുളിപ്പിക്കാനുമെല്ലാം സഹായിച്ചതിന് നന്ദിയും രേഖപ്പെടുത്തുന്നു.

ഞാന്‍ ഇപ്പോള്‍ ശരിയായി വരികയാണ്. വലിയ പ്രശ്‌നങ്ങളില്ല. കാലിനൊക്കെ നീര് വന്നിട്ടുണ്ട് എനിക്ക്. പ്രഗ്നന്‍സി ടൈമിലൊന്നും അങ്ങനെയുണ്ടായിരുന്നില്ല. ആശുപത്രിയില്‍ അഡ്‍മിറ്റാവുന്നതിന് മുന്‍പ് തൊട്ട് തന്റെ ഭര്‍ത്താവ് ഡോണ്‍ ചേട്ടന്‍ കൂടെയുണ്ടായിരുന്നു. രാത്രിയിലൊക്കെ രണ്ടു കുട്ടികള്‍ക്കും തനിക്കും ആശുപത്രിയില്‍ കൂട്ടിരുന്നത് ചേട്ടനായിരുന്നു. ഞായറാഴ്‍ചയാണ് തിരിച്ച് പോയതെന്നും അപ്പോള്‍ തനിക്ക് സങ്കടം വന്നു എന്നും ഡിവൈൻ ക്ലാര സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

ആദ്യത്തെ കുഞ്ഞ് തോമുവും താരമാണ്. തോമുവിന് രണ്ട് വയസാണ് പ്രായം. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡിവൈൻ താൻ വീണ്ടും ഗര്‍ഭിണിയായത് വെളിപ്പെടുത്തിയത്. വിശേഷങ്ങള്‍ എല്ലാം ഡിവൈൻ തന്റെ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു.

Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios