സാന്ത്വനത്തിലെ 'സാവിത്രി'യുടെ ശബ്‍ദമാണ് പല സീരിയല്‍ നടിമാര്‍ക്കും.

സീരിയലുകള്‍ പ്രേക്ഷകര്‍ക്ക് വീട്ടുകാര്യം പോലെയാണ്. സീരിയലിലെ നടീ നടൻമാര്‍ വീട്ടുകാരെപ്പോലെയാകും. ശബ്‍ദംപോലും പ്രേക്ഷകര്‍ക്ക് ചിരപരിചിതമാണ്. എന്നാല്‍ പല ഹിറ്റ് സീരിയലുകളിലെയും കഥാപാത്രങ്ങള്‍ക്ക് ശബ്‍ദം നല്‍കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സാന്ത്വനത്തിലെ 'ശ്രീദേവി'യാണ് എന്ന് എത്ര പേര്‍ക്ക് അറിയാം

സാന്ത്വനത്തിലെ ശ്രീദേവി എന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയം നേടിയ ഒരു നടിയാണ് ദിവ്യാ ബിനു. കെ കെ രാജീവിന്റെ മഴയറിയാതെയെന്ന സീരിയിലിലൂടെയാണ് ദിവ്യ ബിനു ഒരു നടിയായി അരങ്ങേറുന്നത്. നടിയായി മാത്രമല്ല ദിവ്യ ഡബ്ബിംഗ് താരമായും മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ബാഹുബലി മലയാളത്തില്‍ രമ്യാ കൃഷ്‍ണന്റെ കഥാപാത്രത്തിന് ശബ്‍ദം നല്‍കിയ ദിവ്യ ബിനു ബാഗുമതിക്കായി അനുഷ്‍ക ഷെട്ടിക്കും ഡബ്ബ് ചെയ്‍തിട്ടുണ്ട്.

കുടുംബവിളക്കിലെ വേദികയുടെ ശബ്‍ദം ദിവ്യയുടേതാണ്. അമ്മയറിയാതെ നീരജ, മൌനരാഗം എന്ന സീരിയലിലെ രൂപ, പാടാത്ത പൈങ്കിളിയിലെ സ്വപ്‍ന, എന്നീ കഥാപാത്രങ്ങളുടെ ശബ്‍ദം ദിവ്യ ബിനുവിന്റേത് തന്നെ. എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയിലെ സംഗീതയ്‍ക്കായും ദിവ്യ ബിനുവാണ് ശബ്‍ദം നല്‍കിയത്. ആത്മസഖി എന്ന മറ്റൊരു ഹിറ്റ് സീരിയലിലെ നായികയായ അവന്തികയ്ക്ക് ശബ്‍ദം നൽകിയതും ദിവ്യ ബിനുവായിരുന്നു. 

ഒരു ഘട്ടത്തില്‍ അവന്തികയ്‍ക്ക് പകരം ആ സീരിയലിലെ നായികയായും ദിവ്യു ബിനു എത്തി. അവന്തികയുടെ നന്ദിത എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ ദിവ്യ ബിനു വേഷമിട്ടത്. സർക്കാർ കോളനി എന്ന മലയാള ചിത്രത്തിൽ കൊച്ചുപ്രേമൻ, പൊന്നമ്മ ബാബു എന്നിവരുടെ കഥാപാത്രങ്ങളുടെ മകളായി ദിവ്യാ ബിനു വേഷമിട്ടിട്ടുണ്ട്. ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്നു ദിവ്യാ ബിനു. 

Read More: മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞു, പ്രതികരിച്ച് തൃഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക