Asianet News MalayalamAsianet News Malayalam

ഭൂമി ദേവിയോട് ക്ഷമ ചോദിച്ച് മനോഹരമായ നൃത്താര്‍ച്ചനയുമായി ദിവ്യാ ഉണ്ണി- വീഡിയോ

ലോക പരിസ്ഥിതി ദിനത്തില്‍ നൃത്താവിഷ്‍കാരവുമായി നടി ദിവ്യാ ഉണ്ണി.

Divya Unni share her dance video
Author
Chennai, First Published Jun 5, 2020, 1:02 PM IST

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്.  ലോക പരിസ്ഥിതി ദിനത്തില്‍ ആശംസകളുമായി താരങ്ങളും സാധാരണക്കാരുമൊക്കെ ഒരുപോലെ രംഗത്ത് എത്തിയിട്ടുണ്ട്. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. അതേസമയം പരിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു നൃത്താവിഷ്‍കാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ദിവ്യാ ഉണ്ണി. ദിവ്യാ ഉണ്ണി തന്നെയാണ് നൃത്തത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഭൂമി ദേവിയോട് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു. അവള്‍ എല്ലായ്‍പ്പോഴും മക്കളോട് അനുകമ്പ കാണിക്കുന്നു. അവരുടെ ദുരിതങ്ങള്‍ കാണാൻ അവള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അനസ്യൂതം ഒഴുകുന്ന ആ സ്‍നേഹവും ക്ഷമയും കാണാൻ കഴിയാത്ത വിധം സ്വാര്‍ഥരും നിന്ദ്യരുമാണ് അവളുടെ മക്കള്‍. ഇതാ ഇവിടെ ഭൂമി ദേവിക്കായി ഒരു സ്‍നേഹാര്‍ച്ചന സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ദിവ്യ ഉണ്ണി വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എൻ ജെ നന്ദിനി ആണ് നൃത്താവിഷ്‍കാരത്തനായി പാട്ട് ചിട്ടപ്പെടുത്തിയത്. അരുണ്‍ കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലോക നൃത്ത ദിനത്തില്‍ ഗുരുവായൂര്‍ കണ്ണന് ദിവ്യാ ഉണ്ണി ഒരുക്കിയ നൃത്താര്‍ച്ചനും ശ്രദ്ധേയമായിരുന്നു.

Follow Us:
Download App:
  • android
  • ios