മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന ദിവ്യാ ഉണ്ണി നൃത്തത്തിലും ശ്രദ്ധേയയാണ്. ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെയും ഏറ്റവും ഒടുവിലത്തെയും നൃത്ത രംഗത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ദിവ്യാ ഉണ്ണി. അന്നും ഇന്നും എന്ന് പറഞ്ഞാണ് ദിവ്യാ ഉണ്ണി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പൊന്നേത്ത് ഭഗവതി ക്ഷേത്രത്തില്‍ നാലാം ക്ലാസ്സില്‍ അരങ്ങേറ്റം നടത്തിയപ്പോഴുള്ള ഫോട്ടോ. അടുത്തിടെ സൂര്യ ഫെസ്റ്റിവലില്‍ നിന്നുള്ള ഫോട്ടോ. മഞ്ഞ നിറത്തോടുള്ള അമ്മയുടെ സ്‍നേഹം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്ന് മനസ്സിലാക്കാം. തന്റെ എല്ലാ കോസ്റ്റ്യൂംസും അമ്മയാണ് ഒരുക്കുന്നത് എന്നും ദിവ്യാ ഉണ്ണി പറയുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.