Asianet News MalayalamAsianet News Malayalam

'നിങ്ങളുടെ സ്വപ്‍നങ്ങൾക്കായി പോരാടുക', ദിവ്യാ ഉണ്ണി പറയുന്നു

ദിവ്യാ ഉണ്ണിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Divya Unni share her photo
Author
Kochi, First Published Jun 28, 2021, 9:14 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ഒരുകാലത്ത് ദിവ്യാ ഉണ്ണി. ഇപോള്‍ നൃത്തത്തില്‍ സജീവമായിട്ടുള്ള ദിവ്യാ ഉണ്ണി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളില്‍ നായികയായിട്ടുണ്ട് ദിവ്യാ ഉണ്ണി. ദിവ്യാ ഉണ്ണിയുടെ പുതിയ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഒരു ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയാണ് ദിവ്യാ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. ജീവിതം സൗന്ദര്യത്താൽ നിറഞ്ഞിരിക്കുന്നു. അത് ശ്രദ്ധിക്കുക. തേനീച്ച, ചെറിയ കുട്ടി, പുഞ്ചിരിക്കുന്ന മുഖങ്ങൾ എന്നിവ ശ്രദ്ധിക്കുക. മഴ മണക്കുക, കാറ്റ് അനുഭവിക്കുക. നിങ്ങളുടെ ജീവിതം പരമാവധി സാധ്യമാക്കുക, നിങ്ങളുടെ സ്വപ്‍നങ്ങൾക്കായി പോരാടുക എന്ന ആഷ്‍ലി സ്‍മിത്തിന്റെ വരികളും ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നു.

എഞ്ചിനീയറായ അരുണ്‍കുമാറാണ് ദിവ്യാ ഉണ്ണിയുടെ ഭര്‍ത്താവ്.

സിനിമയില്‍ നിന്ന് ഇപോള്‍ ദിവ്യാ ഉണ്ണി ഇടവേളയെടുത്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios