മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നടിയായിരുന്നു ദിവ്യ ഉണ്ണി. ഒട്ടനവധി സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളായി പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നായികയായിരുന്നു ദിവ്യാ ഉണ്ണി. സിനിമയില്‍ ഇടക്കാലത്ത് സജീവമല്ലാതിരുന്നപ്പോഴും ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു മകള്‍ പിറന്ന സന്തോഷം പങ്കുവച്ച ദിവ്യാ ഉണ്ണിയുടെ ഫോട്ടോയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ദിവ്യാ ഉണ്ണി കുടുംബത്തിന്റെ മൊത്തം ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

കുഞ്ഞു രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് പേര് എന്നുമായിരുന്നു നേരത്തെ ദിവ്യാ ഉണ്ണി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഐശ്വര്യക്ക് എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും ദിവ്യാ ഉണ്ണി അഭ്യര്‍ഥിച്ചിരുന്നു.  2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് അര്‍ജുൻ, മീനാക്ഷി എന്നീ മക്കളുണ്ട്. അരുണ്‍ കുമാറിനും, അര്‍ജുനും, മീനാക്ഷിക്കും, ഐശ്വര്യക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ദിവ്യാ ഉണ്ണി ഇപ്പോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.