അതേസമയം അജയ് ദേവ്ഗണ്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍.

രാജ്യമെങ്ങും ദീപാലി ആഘോഷത്തിന്റെ തിരക്കിലാണ്. സിനിമാ താരങ്ങളും ആരാധകര്‍ ആശംസകളുമായി രംഗത്ത് എത്തി. ആഘോഷങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജയ് ദേവ്ഗണും ഭാര്യ കാജോളും ആരാധകര്‍ക്ക് ആശംസകളുമായി രംഗത്ത് എത്തി.

View post on Instagram
View post on Instagram

ഭര്‍ത്താവ് അജയ്‍ ദേവ്ഗണിനൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്‍താണ് കാജോള്‍ ദീപാവലി ആശംസകള്‍ നേര്‍ന്നത്. എല്ലാവര്‍ക്കും ഞങ്ങളുടെ ദീപാവലി ആശംസകള്‍ എന്ന് എഴുതിയിരിക്കുന്നു. നീയും ഞാനും പിന്നെ നമ്മളും എന്നും എഴുതിയിരിക്കുന്നു. അജയ് ദേവ്‍ഗണ്‍ മക്കളായ യംഗിനും നൈസയ്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇതാണ് ഞങ്ങള്‍, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ പുതുവത്സര ആശംസകള്‍ എന്നും അജയ് ദേവ്ഗണ്‍ എഴുതിയിരുന്നു. അജയ് ദേവ്‍ഗണിന്റെ സഹോദരി നീലം ഗാന്ധിയും മക്കളായ അമനും ഡാനിഷും ദീപാവലി ആഘോഷത്തിന് എത്തിയിരുന്നു. അമിതാഭ് ബച്ചൻ ആതിഥേയത്വമരുളിയ ദീപാവലി ആഘോഷങ്ങള്‍ക്കും അജയ്‍ ദേവ്‍ഗണും കാജോളും പങ്കെടുത്തു. അതേസമയം അജയ് ദേവ്ഗണ്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. സ്വാതന്ത്ര്യസമര സേനാനിയായി തനാജി മാലുസരയായിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്‍ത്താത്ത വീരനായകൻമായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്. സാവിത്രി മാലുസരയായിട്ട് കാജോള്‍ ആണ് അഭിനയിക്കുന്നത്. ഓം രൌത് ആണ് തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജനുവരി 10ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.