ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കുറച്ച് താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമായ 'കൃഷ്ണ' സഹോദരിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സാണുള്ളത്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇവര്‍ ആരാധകര്‍ക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ദാവണി പോട്ട ദീപാവലി' എന്ന തമിഴ് ഗാനത്തിനാണ് ദിയ അതിമനോഹരമായി ചുവട് വയ്ക്കുന്നത്. ദാവണിയില്‍ അതിസുന്ദരി കൂടിയായിരിക്കുകയാണ് ദിയ. 

തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. മുന്‍പും ദിയ തന്‍റെ നൃത്തചുവടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 

View post on Instagram

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഹാനയും ഇഷാനിയും ചേര്‍ന്ന് ചെയ്ത നൃത്തവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 

Also read: പച്ച സല്‍വാറില്‍ സുന്ദരിമാരായി ദിയയും ഇഷാനിയും; ചിത്രങ്ങള്‍...