Asianet News MalayalamAsianet News Malayalam

ബോളിവുഡ് നടൻ ആമിര്‍ മൂന്നാമതും വിവാഹിതനാകുമോ?, മറുപടി ചര്‍ച്ചയാകുന്നു

വിവാഹത്തെക്കുറിച്ച് ആമിറിന്റെ മറുപടി ചര്‍ച്ചയാകുന്നു.

Does Aamir to get married again reply hrk
Author
First Published Aug 26, 2024, 9:32 PM IST | Last Updated Aug 26, 2024, 9:32 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആമിര്‍. രണ്ട് തവണ ആമിര്‍ വിവാഹിതനായിട്ടുണ്ട്. എന്നാല്‍ രണ്ടു ബന്ധങ്ങളും പിന്നീട് താരം വേര്‍പെടുത്തുകയും ചെയ്‍തു. നടൻ ആമിര്‍ മൂന്നാം തവണയും വിവാഹിതനാകുമോ എന്ന ചര്‍ച്ചയാണ് നിലവില്‍ നടക്കുന്നു.

നടി റിയ ചക്രബര്‍ത്തിയുടെ പോഡ്‍കാസ്റ്റിലായിരുന്നു താരം മനസ്സിലുള്ളത് വെളിപ്പെടുത്തിയതാണ് പുതുതായി ചര്‍ച്ചയാകുന്നത്. വിവാഹത്തെക്കുറിച്ച് റിയ അഭിപ്രായം ചോദിക്കുകയായിരുന്നു. ഇതിന് മറുപടി വ്യക്തമാക്കവേ രണ്ട് വിവാഹങ്ങള്‍ പരാജയപ്പെട്ട ആളാണെന്ന് ആമിര്‍ ഓര്‍മപ്പെടുത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിക്കരുത്. ഒറ്റയ്‍ക്ക് താമസിക്കുന്നത് എനിക്ക് ഇഷ്‍ടമല്ല. എനിക്ക് ഒരു പങ്കാളിയെ വേണം. ഒരിക്കലും ഞാൻ എകാന്തത ഇഷ്‍ടപ്പെടുന്നില്ല. ബന്ധങ്ങളുണ്ടാകുന്നത് ഞാൻ ഇഷ്‍ടപ്പെടുന്നു. മുൻ ഭാര്യമാരോട് എനിക്ക് അടുപ്പമുണ്ട്. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. എന്നും ജീവിതം പ്രവചനാതീതമാണ്. അതിനാല്‍ എങ്ങനെ വിശ്വസിക്കാനാകും?. വിവാഹങ്ങള്‍ എങ്ങനെയെന്നത് വ്യക്തിയെ ആശ്രയിച്ചിരിക്കുമെന്നും പറയുന്നു ആമിര്‍.

അമ്പത്തിയൊമ്പത് വയസ്സായി എനിക്ക് ഇപ്പോള്‍. ഞാൻ എങ്ങനെയാണ് വീണ്ടും വിവാഹിതനാകുക. ബുദ്ധിമുട്ടാണ് എന്ന് തോന്നുന്നു. എനിക്കിപ്പോള്‍ നല്ല ബന്ധങ്ങളുണ്ട്. അടുപ്പമുള്ള ആളുകളുമായി കഴിയുന്നതില്‍ സന്തോഷമാണ്. കുട്ടികളുമായും കുടുംബമായും എനിക്ക് അടുപ്പമുണ്ട്. മികച്ച ഒരു വ്യക്തിയാകാൻ ശ്രമിക്കുകയാണെന്നും പറയുന്നു ആമിര്‍.

നടൻ ആമിര്‍ നായകനായി വരുന്ന ചിത്രം സിത്താരെ സമീൻ പര്‍ പ്രതീക്ഷയുള്ളതാണ്. പ്രതീക്ഷയേറെയുള്ള സിത്താരെ സമീൻ പാര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിറിന്റെ സിത്താരെ സമീൻ പര്‍ സിനിമ ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read More: ഹൃത്വിക്കിന്റെ ഫൈറ്ററും ആ 'സ്‍ത്രീ'യുടെ കളക്ഷനില്‍ വീണു, മുന്നില്‍ ആ ബ്രഹ്മാണ്ഡ ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios