ബിജു മേനോന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'മാട്ടി'. നേരത്തേ 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രമൊരുക്കിയ ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം. ഡോമിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററടക്കം ബിജു മേനോന്‍ തന്നെയാണ് തന്റെഫേസ്ബുക്ക് പേജിലൂടെ പ്രോജക്ട് പ്രഖ്യാപിച്ചത്.

സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. സംഗീതം ജേക്‌സ് ബിജോയ്.