നിരൂപക പ്രശംസ നേടിയ 'ഫാമിലി'ക്ക് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഏറെ നിരൂപക പ്രശംസകൾ നേടിയ 'ഫാമിലി' എന്ന ചിത്രത്തിന് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡോൺ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നവംബറിൽ ചിത്രീകരണം

നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ വിവരങ്ങൾ പാർവതിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ഡോണ്‍ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും.' എന്നാണ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പാർവതി കുറിച്ചത്.

View post on Instagram

ജോമോൻ ജേക്കബ് ആണ് ചിത്രം നിർമ്മിക്കുന്നത്. അലക്സ് ജോസഫാണ്‌ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഏറെ നിരൂപക പ്രശംസകൾ സ്വന്തമാക്കിയ '1956 മധ്യ തിരുവിതാംകൂർ' എന്ന ഡോണിന്റെ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചതും അലക്‌സ് ജോസഫായിരുന്നു. വിനയ് ഫോർട്ട്, ദിവ്യ പ്രഭ, നിൽജ കെ ബേബി, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രം നിരവധി അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ സ്വന്തമാക്കിയ ചിത്രമായിരുന്നു.

YouTube video player