തിരിഞ്ഞുനോക്കരുത്, ആ വഴിക്കുപോകുന്നില്ലെന്നും ഭാവന.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇൻസ്‍പെക്ടര്‍ വിക്രം എന്ന കന്നഡ സിനിമയാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ ഭാവനയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഭാവന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആകാരഭംഗി ശ്രദ്ധിക്കുന്നതിനെ കുറിച്ചാണ് ഭാവന പറയുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് തടികൂടിയതായി ഭാവന പറഞ്ഞിരുന്നു. തടി കുറയ്‍ക്കാൻ വര്‍ക്ക് ഔട്ട് തുടങ്ങിയതായും പറഞ്ഞിരുന്നു. ഇപോള്‍ തിരിഞ്ഞുനോക്കരുത്, നിങ്ങള്‍ ഒരിക്കലും ആ വഴിയിലല്ല എന്നാണ് തടി കൂടാതിരിക്കണം എന്ന് സൂചിപ്പിച്ച് ഭാവന പറയുന്നത്. ജിമ്മിലേക്ക് തിരിച്ചെത്തുന്നുവെന്നും തടി കുറയ്‍ക്കുന്നുവെന്നും ഭാവന സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ഫോട്ടോയും ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നു. എല്ലാവരും ഭാവനയ്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നു.

പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയില്‍ ഭാവനയുടെ നായകൻ.

ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരുന്നു ഇൻസ്പെക്ടര്‍ വിക്രം എന്ന സിനിമ.