നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായി. ഇതിൽ പ്രതികരിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കേരളത്തിൽ ടി.ജി. മോഹൻദാസിനെതിരെ നടപടിയില്ലാത്തതിനെ ചോദ്യം ചെയ്തു.

ടി തൃഷക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. സിജെപി പ്രതിഷേധനത്തിന് എത്തിയ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസുമായി ബന്ധപ്പെടുത്തിയായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ പ്രതികരണം. ഉദയനിധി കസ്റ്റഡിയിൽ എന്ന വാർത്തകളുടെ തമ്പ് ഇമേജ് പങ്കിട്ടായിരുന്നു ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചത്.

'സമരം ചെയ്യുന്ന പെൺകുട്ടികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ ഒരാൾ കേരളത്തിൽ ഇപ്പോഴും സുഖമായി ജീവിക്കുന്നു', എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ ഒരു പോസ്റ്റ്. 'ഇവിടെ ഒരുത്തൻ സമരം ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞിട്ട് പോലും സർക്കാർ അനങ്ങുന്നില്ല', എന്ന് മറ്റൊരു പോസ്റ്റിലും ഭാ​ഗ്യലക്ഷ്മി കുറിച്ചിരിക്കുന്നു. പിന്നാലെ ഭാ​ഗ്യലക്ഷ്മിയുടെ പ്രസ്താവനയെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ ആയിരുന്നു തമിഴ്നാട് പ്രതിപക്ഷ നേതാവും നടനുമായ ഉദയനിധി സ്റ്റാനിൽ തൃഷയ്ക്ക് എതിരെ ദ്വയാർത്ഥപരമായ പരാമർശം നടത്തിയത്. ഇന്ന് രാവിലെ തഞ്ചാവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാനിൽ കയറ്റി തഞ്ചാവൂരിലേക്ക് കൊണ്ട് പോവുകയാണ് ചെയ്തത്. വാനിൽ മുന്നിൽ കിടന്നാണ് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചത്. അതേസമയം. നാളെ ബജറ്റ് സമ്മേളനം ചേരാൻ ഇരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചന ആണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. ഉദയനിധിയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming