Asianet News MalayalamAsianet News Malayalam

നടൻ മോഹൻലാലിന് കടുത്ത പനി, താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചു

നടൻ മോഹൻലാലിന്റെ ആരോഗ്യം സംബന്ധിച്ച് ആശുപത്രി കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Due to fever Mohanlal hospitalised at Ernakulam hrk
Author
First Published Aug 18, 2024, 1:49 PM IST | Last Updated Aug 18, 2024, 3:30 PM IST

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  നടൻ മോഹൻലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിച്ചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് താരം വീട്ടില്‍ വിശ്രമത്തിലാണ്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന എല്‍ 360. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Read More: ഹിന്ദി ബെല്‍ട്ടും കീഴടക്കാൻ വിജയ്, ബോളിവുഡ് നായകൻമാര്‍ക്ക് സ്വപ്‍നം കാണാനാകാത്ത വൻ സ്‍ക്രീൻ കൗണ്ടുമായി ഗോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios