പൗരത്വ ഭേദഗതി ബില്ലിലും പ്രതിഷേധത്തിലും പ്രതികരണവുമായി ദുല്‍ഖര്‍.

പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. ബില്ലിനെതിരായി സിനിമാ താരങ്ങളടക്കം ഒട്ടേറെ പേര്‍ രംഗത്ത് എത്തി. നടൻ ദുല്‍ഖറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപടത്തിന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍താണ് ദുല്‍ഖര്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. മതേതരത്വത്തെ നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്നും അഹിംസയാണ് നമ്മുടെ പാരമ്പര്യമെന്ന് ഓര്‍മ്മിക്കണമെന്നും ദുല്‍ഖര്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യമാണെന്നും ഓർമ്മിക്കണം. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.