ദുല്‍ഖറിനേക്കാള്‍ രണ്ട് വയസ് കൂടുതലുണ്ട് ധനുഷിന്. 

ഇന്ത്യയില്‍ തന്നെ ഏറ്റവും ആരാധകരുള്ള നടൻമാരുടെ കൂട്ടത്തിലാണ് രജനികാന്തും മമ്മൂട്ടിയും. രജനികാന്തിന്റെ മരുമകൻ ധനുഷിന്റെയും മമ്മൂട്ടിയുടെ മകൻ ദുല്‍ഖറിന്റെയും ജന്മദിനമാണ് ഇന്ന്. താരങ്ങള്‍ ധനുഷിന്റെയും ദുല്‍ഖറിന്റെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു. കേരളത്തിലെയും തമിഴ്‍നാട്ടിലെയും മാത്രമല്ല രാജ്യത്തിന്റെ മറ്റിടങ്ങളിലേയും ആരാധകര്‍ ആഘോഷമാക്കുകയാണ് ധനുഷിന്റെയും ദുല്‍ഖറിന്റെയും ജന്മദിനം.

മമ്മൂട്ടിയും സുല്‍ഫത്തിന്റെയും രണ്ടാമത്തെ മകനാണ് ദുല്‍ഖര്‍. 1985 ജൂലൈ 28 നാണ് ദുല്‍ഖര്‍ ജനിക്കുന്നത്. ഇന്ന് മുപ്പത്തിയാറാം ജന്മദിനമാണ് ദുല്‍ഖറിന്. ദുല്‍ഖറിനേക്കാള്‍ രണ്ട് വയസ് കൂടുതലുണ്ട് ധനുഷിന്.

ധനുഷ് 1983 ജൂലൈ 28 ന് ആണ് ജനിച്ചത്.

രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ 2004ലാണ് ധനുഷ് വിവാഹം കഴിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.