തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ഏതാനും സ്ക്രീൻ ഷോട്ടുകളും താരം പങ്കുവച്ചു. 

ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പിലെ തന്റെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ. താൻ ക്ലബ്ഹൗസിലെ ഉപയോക്താവ് അല്ലെന്നും തന്‍റെ പേരിൽ ആൾമാറാട്ടം നടത്തരുതെന്നും ദുൽഖർ പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

‘ഞാൻ ക്ലബ്‌ഹൗസിൽ‌ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് ശരിയായ രീതി അല്ല!‘, എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ഏതാനും സ്ക്രീൻ ഷോട്ടുകളും താരം പങ്കുവച്ചു. 

എന്താണ് ക്ലബ്ഹൗസ്? തരംഗമായി മാറുന്ന ആപ്പ്, അറിയേണ്ടതെല്ലാം

ക്ലബ്ഹൗസ് എന്ന ആപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona