രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
'സിനിമയിൽ ഞാൻ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്. കിട്ടിയതെല്ലാം ബോണസ് ആണ്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം', ഭ്രമയുഗം പ്രസ്മീറ്റിൽ വളരെ കോൺഫിഡൻസോടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. എന്നും കഥാപാത്രങ്ങൾക്ക് പിന്നാലെ അടങ്ങാത്ത ആഗ്രഹത്തോടെ യാത്ര തുടരുന്ന മമ്മൂട്ടിയിലെ മറ്റൊരു മികച്ച വേഷം ആയിരിക്കുകയാണ് ഭ്രമയുഗത്തിലെ കൊടുമൻ പോറ്റി. കഥാപാത്രത്തിന്റെ വന്യതയെ ഒരംശം പോലും ചോരാതെ വീണ്ടും ബിഗ് സ്ക്രീനിൽ എത്തിച്ച് ഞെട്ടിച്ച മമ്മൂട്ടിക്ക് എങ്ങും പ്രശംസാ പ്രവാഹം ആണ്. ഈ അവസരത്തിൽ മമ്മൂട്ടി പങ്കുവച്ച ഫോട്ടോയും അതിന് ദുൽഖർ സൽമാൻ നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
'ഭ്രമയുഗം' ക്യാരക്ടർ ലുക്കിൽ വളരെ കൂളായി ഇരിക്കുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഭ്രമയുഗം എന്ന ഹാഷ്ടാഗോട് ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കമന്റുമായി ദുൽഖറും എത്തി. കിസ് സ്മൈലിയാണ് ദുൽഖർ കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകര കൂട്ടവും രംഗത്ത് എത്തി.

'ഇത്രേം ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ആ ഇരുപ്പ് കണ്ടില്ലേ, ഇത് അയാളുടെ കാലം ആണ്. ആരും വട്ടം നിൽക്കണ്ട. രാക്ഷസനടികർ, ഒത്തിരി അഭിമാനിക്കുന്നു ഈ മഹാനടന്റെ ആരാധകൻ ആയതിൽ, എല്ലാം ഒപ്പിച്ചുവച്ചേച്ച് സ്മൈലി ഇട്ടു ഇരിക്യാ, എന്തൊരു മനുഷ്യനാ ഇത്. നിങ്ങളുടെ ആരാധകർ ആയതിൽ എന്നും നെഞ്ചും വിരിച്ചേ നിന്നിട്ടെ ഒള്ളു. മമ്മൂക്ക..വീണ്ടും നന്ദി മമ്മൂക്ക', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'കുട്ടികളില്ലാത്തവർ ദൈവം അനുഗ്രഹിക്കാത്തവരല്ല, കാരണം എന്തുമാകാം, മറ്റുള്ളവർ അറിയണ്ട'
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. റിലീസിന് മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ അചാരി തുടങ്ങിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. ഫെബ്രുവരി 15ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്.
