Asianet News Malayalam

‘ആരെയാണ് നിങ്ങൾ പിന്തുണയ്ക്കുന്നത്?’ സ്വപ്‌ന ഫൈനലിന്റെ ആവേശത്തിൽ ദുൽഖർ

ഞായറാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്‌ക്കാണ് ഫൈനൽ തുടങ്ങുക. 

dulquer salmaan post about copa america final
Author
Kochi, First Published Jul 10, 2021, 9:54 PM IST
  • Facebook
  • Twitter
  • Whatsapp

കോപ്പ അമേരിക്ക ഫൈനലിന്റെ ആവേശത്തിൽ നടൻ ദുൽഖർ സൽമാൻ. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുന്ന മത്സരമായിരിക്കുമെന്നും ദുൽഖർ പറഞ്ഞു.ഇത് ഗെയിമുകളുടെ ഗെയിം ആയിരിക്കുമെന്നും താരം കുറിക്കുന്നു.  

''ഇത് ഗെയിമുകളുടെ ഗെയിം ആയിരിക്കും. ജീവിതത്തിലൊരിക്കൽ നടത്തുന്ന ട്രീറ്റുകളിൽ ഒന്ന്. ഒരു സൈഡ് തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്!!! എന്താണ് നിന്റെ അഭിപ്രായം? ആരെയാണ് നിങ്ങൾ പിന്തുണയ്ക്കുന്നത്?'', ദുല്‍ഖര്‍ കുറിക്കുന്നു. 

ഞായറാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്‌ക്കാണ് ഫൈനൽ തുടങ്ങുക. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് ലിയോണൽ മെസി നയിക്കുന്ന അർജൻറീനയുടെ ലക്ഷ്യം. മാരക്കാനയിലെ കിരീടപ്പോരാട്ടത്തിന് ഇരു ടീമും അവസാനവട്ട ഒരുക്കങ്ങൾ തുടങ്ങി. പരിക്കിൽ നിന്ന് മുക്തനാവുന്ന ബ്രസീലിയൻ വിംഗ് ബാക്ക് അലക്സ് സാന്ദ്രോ ടീമിൽ തിരിച്ചെത്തി. എന്നാൽ ഫൈനലിൽ കളിക്കുമോയെന്ന് ഉറപ്പില്ല. കോച്ച് ടിറ്റെ സെറ്റ് പീസ്, പെനാൽറ്റി കിക്ക് പരിശീലനത്തിനാണ് കൂടുതൽ പ്രധാന്യം നൽകിയത്. ഫൈനലിനുള്ള ബ്രസീലിയൻ ടീമിൽ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios