പ്രിയ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ദിനാശംസകളുമായി നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം എത്തിയത്. പ്രിയ വാപ്പച്ചിക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍.
'ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ദിനാശംസകള്‍. ഞങ്ങള്‍ക്ക് എന്ന് പ്രചോദനമായി സ്നേഹമായി എല്ലാത്തിനും സമയം കണ്ടെത്തുന്നയാള്‍. യു ആര്‍ ഗ്രേറ്റ്. ഇതിഹാസം. എന്‍റെ വാപ്പച്ചി എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
