ദുൽഖറിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് സെക്കന്റ്ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇതേ ടീം തന്നെ വീണ്ടും എത്തുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത.
ദുൽഖർ സൽമാന്റെ സിനിമാ യാത്ര ആരംഭിച്ച് ഇന്ന് ഒമ്പത് വർഷങ്ങൾ പൂർത്തിയാകുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് ഇരട്ടി മധുരമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ. ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് ദുൽഖറിനെ കുറുപ്പായി അവതരിപ്പിക്കുന്നത്.
ദുൽഖറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കാക്കി പാന്റ്സും വെള്ള ടിഷർട്ടും ധരിച്ച് ബൈക്കിൽ ഇരിക്കുന്ന ദുൽഖറും സണ്ണി വെയ്നുമാണ് പോസ്റ്ററിൽ ഉള്ളത്. സെക്കന്റ് ഷോ മുതൽ കുറുപ്പ് വരെയുള്ള കാലത്തെ കുറിച്ചുള്ള മനോഹരമായ കുറിപ്പും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്. ദുൽഖറിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് സെക്കന്റ്ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇതേ ടീം തന്നെ വീണ്ടും എത്തുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത.
This day 9 years ago our film Second Show released in cinemas. It marked the debut of a whole lot of new comers...
Posted by Dulquer Salmaan on Wednesday, 3 February 2021
പോസ്റ്റർ ഇറങ്ങിയതോടെ ആരാധകർ നിരവധി സംശയങ്ങളുമായി എത്തിയിരിക്കുകയാണ്. ദുൽഖർ പൊലീസ് വേഷത്തിലാണോ എന്നാണ് ചിലർ ഉന്നയിക്കുന്ന സംശയം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. മെയ് 28നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് അടക്കമുള്ള ജോലികള്‍ പൂർത്തിയായതാണ്. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്, പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.
