കൊച്ചി: ദുല്‍ഖറിന്‍റെ രാജകുമാരി മറിയത്തിന് ഇന്ന് രണ്ടാം പിറന്നാള്‍. മകളുടെ പിറന്നാളിന് ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും വാക്കുകളും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളുടെ ലോകത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രം എന്നാണ് മകള്‍ മറിയം സല്‍മാനെക്കുറിച്ച് ആരാധകരുടെ പ്രിയ താരം കുറിച്ചത്.

നിന്നെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ലെന്നും കുറിച്ച ദുല്‍ഖര്‍ നിനക്കുവേണ്ടി മാത്രം ഇനി പുതിയ വാക്കുകള്‍ തേടേണ്ടിയിരിക്കുന്ന എന്ന വികാരമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലൈക്കുകളും കമന്‍റുകളും ആശംസകളുമായി ആരാധകരും ചിത്രത്തിന് താഴെ നിറയുന്നുണ്ട്.