പുതുവര്‍ഷമാഘോഷിച്ച് ദുല്‍ഖറും അമാലും. സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍. 

ലണ്ടന്‍: പുതുവര്‍ഷമെത്തിയതിന്‍റെ ആഘോഷത്തിലാണ് ലോകം. പാട്ടും ഡാന്‍സും അലങ്കാര വിളക്കുകളും ആശംസകളുമൊക്കെയായി 2020നെ വരവേല്‍ക്കുകയാണ് ആളുകള്‍. സിനിമാ താരങ്ങളുടെ പുതുവര്‍ഷാഘോഷവും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമായിരുന്നു. വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിച്ചതിന്‍റെ ചിത്രങ്ങള്‍ നിരവധി താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ സല്‍മാന്‍റെ പുതുവര്‍ഷാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഭാര്യ അമാലിനൊപ്പം ലണ്ടനിലാണ് ദുല്‍ഖര്‍ പുതുവര്‍ഷം ആഘോഷിച്ചത്. എന്നാല്‍ ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ മകള്‍ മറിയത്തെ കാണാനില്ലല്ലോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും മറിയത്തെ കുറിച്ചുള്ള അന്വേഷണങ്ങളും ആശംസകളുമായി വൈറലാകുകയാണ് ഈ ചിത്രങ്ങള്‍.

Read More: മഞ്ഞില്‍ മുങ്ങി പ്രിയയും നിഹാലും, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

View post on Instagram