'ഡങ്കിയും സലാറും ഏറ്റുമുട്ടുമ്പോള്‍', പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ്
ഡിസംബര്‍ രണ്ടിന് സലാര്‍, ഡങ്കി സിനിമകള്‍ റിലീസാകുന്നതിന്റെ പ്രതീക്ഷകളുമായി പൃഥ്വിരാജ്.

ഇന്ത്യൻ ബോക്സ് ഓഫീസില്‍ രണ്ട് സിനിമകള്‍ തീപാറും പോരാട്ടത്തിന് തയ്യാറായിരിക്കുകയാണ്. ഡങ്കിയും സലാറുമാണ് ആ സിനിമകള്‍. പ്രഭാസിന്റെയും ഷാരൂഖ് ഖാന്റെയും പുതിയ സിനിമകള്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് ആകാംക്ഷ ഉണ്ടാകുക സ്വാഭാവികമായ കാര്യമാണ്. ഇതില്‍ പൃഥ്വിരാജ് അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് എത്തിയതാണ് പുതിയ റിപ്പോര്‍ട്ട്.
ഡിസംബര്‍ രണ്ടിനാണ് സലാര്‍, ഡങ്കി സിനിമകളുടെ റിലീസ്. സലാറില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു താരമായ പൃഥ്വിരാജും നിര്‍ണായകമായ ഒരു വേഷത്തിലുണ്ട്. വരദരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് സലാറിലുണ്ടാകുക. എന്തുതരം പ്രമോഷനായിരിക്കും സലാറിനെന്ന് അറിവായിട്ടില്ലെന്ന് താരം ഒരു മാധ്യമത്തോട് പ്രതികരിക്കവേ വ്യക്തമാക്കുന്നു.
പ്രമോഷണ്‍ എപ്പോഴായിരിക്കും എന്ന് സലാര്‍ സിനിമയുടെ നിര്‍മാതാക്കള്‍ നവംബറോടെ വ്യക്തമാക്കുമായിരിക്കും. പ്രശാന്ത് നീലുമായി ഞാൻ ബന്ധപ്പെടാറുണ്ട്. ഷാരൂഖ് ഖാന്റെയും രാജ്‍കുമാര്‍ ഹിറാനിയുടെയും സിനിമയ്‍ക്കൊപ്പം ഞങ്ങളുടെ സലാറും റിലീസ് ചെയ്യുന്നു എന്നത് ഉറപ്പാണ്. സിനിമാ പ്രേമി എന്ന നിലയില്‍ താൻ ആവേശത്തിലാണ്. അവധിക്കാലമാണ്. രാജ്യത്തെ രണ്ട് വമ്പൻ ചിത്രങ്ങളാണ് തിയറ്ററുകളില്‍ ഏറ്റുമുട്ടുന്നത്. എന്തായാലും നമ്മുടെ രണ്ട് സിനിമകളുടെ കഥ വ്യത്യാസമായിരിക്കും, ആഖ്യാനം വ്യത്യസ്‍മായിരിക്കുമെന്നും താൻ സലാറും ഡങ്കിയും കാണുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
യാഷിന്റെ 'കെജിഎഫി'ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. കാത്തിരിപ്പുകള്‍ക്കൊടുവിലാണ് സലാര്‍ എത്തുന്നതും. ഛായാഗ്രാഹണം ഭുവൻ ഗൗഡയാണ്.
ജവാന്റെ വമ്പൻ വിജയത്തിനു പിന്നാലെയെത്തുന്ന ചിത്രം എന്ന നിലയില്‍ ഷാരൂഖ് ഖാന് പ്രതീക്ഷയുള്ള ഡങ്കിയില്‍ തപ്‍സി നായികയാകുമ്പോള്‍ ദിയാ മിര്‍സയും ബോമൻ ഇറാനി, ധര്‍മേന്ദ്ര, സതിഷാ ഷാ, വിക്കി കൗശല്‍, പരിക്ഷിത് സാഹ്‍നി എന്നിവരും കഥാപാത്രങ്ങളായുണ്ട്.
Read More: ബാഷയുടെ റീമേക്കില്‍ അജിത്തോ വിജയ്‍യോ, സംവിധായകന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക