വിമാനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ദുര്‍ഗ കൃഷ്‍ണ. മോഹൻലാലിന്റെ കടുത്ത ആരാധികയാണ് താൻ എന്ന് ദുര്‍ഗ കൃഷ്‍ണ പറഞ്ഞിട്ടുണ്ട്. ദുര്‍ഗ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ഒപ്പമുള്ള ദുര്‍ഗ കൃഷ്‍ണയുടെയും കുടുംബത്തിന്റെയും ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ദുര്‍ഗ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലിന്റെ റാം എന്ന സിനിമയില്‍ ദുര്‍ഗ കൃഷ്‍ണ അഭിനയിക്കുന്നുമുണ്ട്.

അടുത്തിടെ ദുര്‍ഗ കൃഷ്‍ണ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. അര്‍ജുൻ രവീന്ദ്രനാണ് തന്റെ കാമുകൻ എന്നാണ് ദുര്‍ഗ കൃഷ്‍ണ പറഞ്ഞത്. ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്‍ണ ഇക്കാര്യം പറഞ്ഞത്. അര്‍ജുൻ രവീന്ദ്രനും മോഹൻലാലിന് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. ദുര്‍ഗ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം എന്നായിരുന്നു ദുര്‍ഗ കൃഷ്‍ണ ക്യാപ്ഷനായി എഴുതിയത്.

വിവാഹം എപ്പോഴായിരിക്കും എന്ന കാര്യത്തില്‍ ദുര്‍ഗ കൃഷ്‍ണ സൂചന നല്‍കിയിട്ടില്ല.

ദുര്‍ഗ കൃഷ്‍ണയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്‍ണയും മോഹൻലാലിനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്.