ഇ- ബുള്‍ ജെറ്റ് സഹോദരമാരെ അറസ്റ്റ് ചെയ്‍ത സംഭവത്തില്‍ മുകേഷിനെയും വിളിച്ച് ചിലര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.

യൂ ട്യൂബ് വ്ലോഗര്‍മാരായ ഇ- ബുള്‍ ജെറ്റ് സഹോദരമാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തിരുന്നു. വാഹനം മോഡിഫിക്കേഷൻ ചെയ്‍തതിന്റെയും ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ചതിന്റെയും പേരില്‍ ഇ- ബുള്‍ ജെറ്റ് സഹോദരമാരെ അറസ്റ്റ് ചെയ്‍തതില്‍ ഒട്ടേറെ പേര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇ- ബുള്‍ ജെറ്റ് സഹോദരമാര്‍ക്ക് എതിരെയും ആള്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇപോഴിതാ സംഭവത്തില്‍ തന്നെ ഒരാള്‍ വിളിച്ചതില്‍ പ്രതികരണമെന്നോണം മുകേഷ് ഒരു ട്രോള്‍ പങ്കുവെച്ചിരിക്കുന്നു.

YouTube video player

ഇ- ബുള്‍ ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ മുകേഷിനെ വിളിക്കുകയായിരുന്നു. എന്നാല്‍ സംഭവം എന്തെന്ന് മുകേഷിന് മനസിലായില്ല. ഒടുവില്‍ മുകേഷ് കാര്യം മനസിലാക്കുകയും താൻ അന്വേഷിക്കട്ടെ എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നത് എന്ന ട്രോള്‍ പങ്കുവെച്ച് ഓരോരോ മാരണങ്ങളെ, നല്ല ട്രോള്‍ എന്ന ക്യാപ്ഷൻ എഴുതുകയും ചെയ്‍തിരിക്കുന്നു പരോക്ഷ പ്രതികരണമെന്ന പോലെ മുകേഷ്.

മുകേഷുമായുള്ള ഫോണ്‍ കോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു.

അടുത്തിടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടി വിളിച്ചപ്പോള്‍ മുകേഷ് നടത്തിയ പ്രതികരണം വിവാദമായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.