Asianet News MalayalamAsianet News Malayalam

'കള്ളനും ഭഗവതി'ക്കും ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ; ഭയപ്പെടുത്താൻ 'ചിത്തിനി' വരുന്നു

52 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

east coast vijayan movie chithini second look poster
Author
First Published Apr 15, 2024, 7:20 AM IST

മിത് ചക്കാലക്കൽ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം  'ചിത്തിനി'യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമായി കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ്  നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'. 

മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ,ചിറ്റൂർ, തത്തമംഗലം,കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിൽ 52 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക്  ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക്  യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

east coast vijayan movie chithini second look poster

സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

പ്രേക്ഷകർക്ക് ആശയക്കുഴപ്പം, നിങ്ങളുടെ ബന്ധമെന്ത് ? 'ജബ്രി'യ്ക്ക് നേരെ ചോദ്യങ്ങളുമായി മോഹൻലാൽ

രതീഷ്‌ റാം ആണ് ക്യാമറാമാന്‍. ജോണ്‍കുട്ടി എഡിറ്റിങ്ങും, രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍  രാജശേഖരൻ. കൊറിയോഗ്രാഫി: കല മാസ്റ്റര്. സംഘട്ടനം രാജശേഖരന്‍, ജി മാസ്റ്റര്‍. വി എഫ് എക്സ് നിധിന്‍ റാം സുധാകര്‍. സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകരൻ.സൗണ്ട് മിക്സിംഗ്  വിപിന്‍ നായര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് തിലകം. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ ഷിബു പന്തലക്കോട്. ചീഫ് അസ്സോസിയേറ്റ്  ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടേഴ്സ്  അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌. പോസ്റ്റര്‍ ഡിസൈനര്‍ കോളിന്‍സ് ലിയോഫില്‍.കാലിഗ്രഫി കെ പി മുരളീധരന്‍. സ്റ്റില്‍സ് അജി മസ്കറ്റ്. പി ആര്‍ ഓ എം കെ ഷെജിൻ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios